ദിവ്യത്വം
പ ണ്ട് പണ്ട് മനുഷ്യർക്കും ദൈവങ്ങളെപ്പോലെ ഉള്ള ദൈവീകമായ ശക്തികൾ ഉണ്ടായിരുന്നത്രെ . എന്നാൽ മനുഷ്യൻ ആ ശക്തികൾ ദുർവിനിയോഗം ചെയ്യും എന്ന ഒരു പേടി ദേവ രാജാവായ ഇന്ദ്രനുണ്ടായി. ഇന്ദ്രൻ ഉടൻ തന്നെ സൃഷ്ടി കർത്താവായ ബ്രഹ്മാവിനെ ചെന്ന് കണ്ടു തന്റെ സംശയം പറഞ്ഞു. എന്നാൽ ബ്രഹ്മ ദേവൻ ആദ്യം അത് അംഗീകരിച്ചില്ല എങ്കിലും ബുദ്ധിമാനായ ഇന്ദ്രൻ ഒടുവിൽ ബ്രഹ്മാവിനെ ഇക്കാര്യം പറഞ്ഞു സമ്മതിപ്പിച്ചു. ഒടുവിൽ ബ്രഹ്മാവു ചോദിച്ചു. ശരി ആ ശക്തികളെല്ലാം നമ്മുക്ക് തിരിച്ചെടുത്തേക്കാം എന്നാൽ അങ്ങിനെ എടുക്കുന്ന ശക്തികൾ നാം എവിടെ ഒളിപ്പിച്ചു വയ്ക്കും.ഇന്ദ്രനും അപ്പോളാണ് അതിനെ കുറിച്ച് ഓർത്തത്.ഇന്ദ്രൻ പറഞ്ഞു. നമ്മുക്ക് ആ ശക്തികളെ സമുദ്രത്തിനടിയിൽ ഒളിപ്പിച്ചാലോ. ബ്രഹ്മാവു പറഞ്ഞു.അത് പറ്റില്ല മനുഷ്യൻ ബുദ്ധിമാനാണ് അവൻ നാളെ സമുദ്രത്തിനടിയിൽ എത്താനുള്ള മാർഗം കണ്ടുപിടിച്ചാൽ ഈ ശക്തികളെല്ലാം വീണ്ടും അവൻ തിരിച്ചെടുക്കും. എന്നാൽ നമ്മുക്ക് മറ്റു ഗ്രഹങ്ങളിലേക്കു കൊണ്ടുപോയി ഒളിപ്പിച്ചാലോ എന്നായി ...

Comments
Post a Comment