ആശ്രയം
ആശ്രയം ഒ രു മനോഹരമായ വയലിന് സമീപത്തുള്ള ചെറിയ മരക്കൊമ്പിലായിരുന്നു ആ അമ്മക്കിളികളുടെയും കുഞ്ഞി കിളികളുടെയും താമസം. വയലിലെ നെൽമണികൾ അമ്മക്കിളി കൊക്കിൽ ശേഖരിച്ചു കൊണ്ട് വന്നു തന്‍റെ കുഞ്ഞി കിളികൾക്കു കൊടുക്കും. ഒരിക്കൽ അമ്മക്കിളി തീറ്റിയുമായി വന്നപ്പോൾ കുഞ്ഞിക്കിളികൾ ഭയ വിഹ്വലരായി നിൽക്കുന്നത് കണ്ടു അമ്മക്കിളി കാര്യം അന്വേഷിച്ചു. കുഞ്ഞിക്കിളികൾ പറഞ്ഞു. " അമ്മേ 'അമ്മ തീറ്റി തേടാൻ പോയപ്പോൾ ഈ വയലിന്‍റെ ഉടമസ്ഥർ ഇവിടെ വന്നിരുന്നു. വയൽ കൊയ്യാറായി അതുകൊണ്ടു നമ്മുടെ ബന്ധുക്കളെ ഒക്കെ വിളിച്ചു നാളെ തന്നെ കൊയ്ത്തു തുടങ്ങണം എന്ന് പറയുന്നത് ഞങ്ങൾ കേട്ടു. അവർ കൊയ്യാൻ വന്നാൽ നമ്മുടെ വീട് അവർ നശിപ്പിക്കില്ലേ അതുകൊണ്ടു നമ്മുക്ക് പെട്ടെന്ന് തന്നെ ഇവിടെ നിന്നും പോകണം" . 'അമ്മ കിളി പറഞ്ഞു മക്കൾ പേടിക്കേണ്ട അവർ നാളെ എന്തായാലും വരാൻ പോകുന്നില്ല എപ്പോളാണ് പോകേണ്ടതെന്നു 'അമ്മ പറയാം അതുവരെ നിങ്ങൾ പേടിക്കേണ്ട. കുട്ട...