ആശ്രയം

  ആശ്രയം 
                                     
             ഒരു മനോഹരമായ വയലിന് സമീപത്തുള്ള ചെറിയ മരക്കൊമ്പിലായിരുന്നു ആ അമ്മക്കിളികളുടെയും കുഞ്ഞി കിളികളുടെയും താമസം. വയലിലെ നെൽമണികൾ അമ്മക്കിളി കൊക്കിൽ ശേഖരിച്ചു കൊണ്ട് വന്നു തന്‍റെ കുഞ്ഞി കിളികൾക്കു കൊടുക്കും. ഒരിക്കൽ അമ്മക്കിളി തീറ്റിയുമായി വന്നപ്പോൾ കുഞ്ഞിക്കിളികൾ ഭയ വിഹ്വലരായി നിൽക്കുന്നത് കണ്ടു അമ്മക്കിളി കാര്യം അന്വേഷിച്ചു. കുഞ്ഞിക്കിളികൾ പറഞ്ഞു. " അമ്മേ 'അമ്മ തീറ്റി തേടാൻ പോയപ്പോൾ ഈ വയലിന്‍റെ ഉടമസ്ഥർ ഇവിടെ വന്നിരുന്നു. വയൽ കൊയ്യാറായി അതുകൊണ്ടു നമ്മുടെ ബന്ധുക്കളെ ഒക്കെ വിളിച്ചു നാളെ തന്നെ കൊയ്ത്തു തുടങ്ങണം എന്ന് പറയുന്നത് ഞങ്ങൾ കേട്ടു. അവർ കൊയ്യാൻ വന്നാൽ നമ്മുടെ വീട് അവർ നശിപ്പിക്കില്ലേ അതുകൊണ്ടു നമ്മുക്ക് പെട്ടെന്ന് തന്നെ ഇവിടെ നിന്നും പോകണം" . 'അമ്മ കിളി പറഞ്ഞു മക്കൾ പേടിക്കേണ്ട അവർ നാളെ എന്തായാലും വരാൻ പോകുന്നില്ല എപ്പോളാണ് പോകേണ്ടതെന്നു 'അമ്മ പറയാം അതുവരെ നിങ്ങൾ പേടിക്കേണ്ട. കുട്ടികളെ അമ്മക്കിളി പറഞ്ഞു സമാധാനിപ്പിച്ചു. പക്ഷെ കുഞ്ഞിക്കിളികൾ പിറ്റേ ദിവസം ഉടമസ്ഥർ കൊയ്യാൻ വരുന്നതും പ്രതീക്ഷിച്ചു ഭയന്ന് കാത്തിരുന്നു. എന്നാൽ അമ്മക്കിളി പറഞ്ഞപോലെ ആരും വന്നില്ല. ഒരു ദിവസം കടന്നു പോയി . അടുത്തദിവസം അമ്മക്കിളി വന്നപ്പോൾ കുഞ്ഞിക്കിളികൾ ഭയത്തോടെ പറഞ്ഞു അമ്മെ ഇന്നും അവർ വന്നിരുന്നു നാളെ നാട്ടുകാരെ കൂട്ടി കൊയ്യാൻ വരണമെന്ന് അവർ പറയുന്നത് ഞങ്ങൾ കെട്ടു. അപ്പോളും അമ്മക്കിളി അവരെ സമാധാനിപ്പിച്ചു. മക്കളെ മറ്റൊരു കൂടു ഞാൻ കണ്ടുവച്ചിട്ടുണ്ട് എന്നാലും നമ്മുക്ക് ഇവിടെ നിന്നും പോകാൻ സമായമായിട്ടില്ല. പിറ്റേ ദിവസവും ആരും കൊയ്യാൻ വന്നില്ല.കുഞ്ഞിക്കിളികൾക്കു സമാധാനമായി ഇനിയാരും വരില്ല അവർ ഉറപ്പിച്ചു ദിവസങ്ങൾ കടന്നു പോയി. അടുത്ത ദിവസം അമ്മക്കിളി വന്നപ്പോൾ കുഞ്ഞിക്കിളികൾ പറഞ്ഞു "അമ്മെ ഇന്നും അവർ വന്നിരുന്നു നാളെ നമ്മുക്ക് തന്നെ വന്നു കൊയ്യാം എന്ന് പറഞ്ഞിട്ട് പോയിട്ടുണ്ട്. എന്നത്തേയും പോലെ ഇനിയും അവർ വരില്ല  അല്ലെ അമ്മേ"എന്നാൽ ഇത്തവണ അമ്മക്കിളി പറഞ്ഞു നമ്മുക്ക് നാളെ രാവിലെതന്നെ ഇവിടെ നിന്നും താമസം മാറണം. അവർ രാവിലെ തന്നെ തങ്ങളുടെ പുതിയ കൂട്ടിലേക്ക്‌ താമസം മാറി. അന്ന് വയലിൽ കൊയ്ത്തു നടക്കുകയും ചെയ്തു. ഈ കാഴ്ച കണ്ട കുഞ്ഞിക്കിളികൾക്കു അഭുതമായി. അവർ ചോദിച്ചു. 'അമ്മ എങ്ങിനെ അറിഞ്ഞു അവർ ഇന്ന് കൊയ്യാൻ വരുമെന്ന്. അമ്മക്കിക്കി പറഞ്ഞു ഇന്നലെ വരെ അവർ മറ്റുള്ളവരെ ആശ്രയിച്ചാണ് കാര്യങ്ങൾ തീരുമാനിച്ചിരുന്നത് എന്നാൽ ഇന്ന് അവർ തന്നെ അത് ചെയ്യാൻ തീരുമാനിച്ചതുകൊണ്ടാണ് അത് സംഭവിക്കും എന്ന് എനിക്ക് മനസ്സിലായത്
നമ്മുടെ കർമ്മങ്ങൾ നാം തന്നെ ചെയ്തു തീർക്കുക മറ്റുള്ളവരെ ആശ്രയിച്ചിരുന്നാൽ സമയബന്ധിതമായി അത് തീർക്കാൻ നമ്മുക്ക് സാധിച്ചു എന്ന് വരില്ല.

Comments

Popular posts from this blog

ദിവ്യത്വം

അഹം ബോധം