Posts

അഹം ബോധം

അർജുനന്റെ അമ്പ് എൽക്കുന്ന ശക്തിയിൽ കർണ്ണന്റെ രഥം ഏറെ ദൂരെ പിറകിലേക്ക് പോയി കൊണ്ടിരിക്കുന്നു, തിരിച്ച് കർണ്ണൻ അമ്പ് എയ്യുമ്പോൾ അതേറ്റ് അർജുനന്റെ രഥം ഏഴു അടി മാത്രം പിറകിലേക്ക് പോകുന്നു... പക്ഷെ ഓരോ തവണയും രഥം ഏഴു അടി പിറകിലേക്ക് പോകുമ്പോൾ ശ്രീ കൃഷ്ണൻ പറയും "എത്ര വീരനാണ് കർണ്ണൻ " അർജുനന്റെ ബാണം കൊണ്ട് കർണ്ണ രഥം ഒരുപാട് ദൂരം പിറകിലേക്ക് പോകുമ്പോൾ ശ്രീകൃഷ്ണൻ മിണ്ടാതെ ഇരിക്കും.. ഒരുപാട് തവണ ഇതു തന്നെ ആവർത്തിച്ചപ്പോൾ അർജുനൻ അസ്വസ്ഥൻ ആയി ശ്രീകൃഷ്ണനോട് ചോദിച്ചു, ''ഹേ വാസുദേവാ അങ്ങ് എന്ത് പക്ഷഭേദം ആണ് കാണിക്കുന്നത് നമ്മുടെ രഥം ഏഴടി മാത്രമേ പിറകിലേക്ക് പോകുന്നുള്ളൂ. പക്ഷേ എന്റെ ബാണം കൊണ്ട് കർണ്ണ രഥം ഒരുപാട് പിറകിലേക്ക് പോകുന്നു. അത് അങ്ങ് കാണാതെ കർണ്ണനെ മഹാവീർ കർണ്ണൻ എന്ന് പുകഴ്ത്തുന്നത് എന്തിന് ?" മന്ദഹസ്സിച്ചുകൊണ്ട് ശ്രീകൃഷ്ണൻ അർജുനനോട് പറഞ്ഞു, "ഹേ പാർഥൻ... ഞാൻ പറഞ്ഞത് ശരിയാണ്, കർണ്ണൻ വീരനാണ്... നീ മുകളിലേക്ക് നോക്കുക നിന്റെ രഥത്തിന്റെ കൊടിക്കൂറയിൽ ലോകത്തിലെ ഏറ്റവും ശക്തനായ വീർ ഹനുമാനും മുന്നിൽ സാരഥിയായി ഞാൻ വാസുദേവ കൃഷ്ണനും ഉണ്ടായിട്ടും കർണ്ണന്റെ ബാണം ഏറ്റു ര

ആശ്രയം

Image
  ആശ്രയം                                                      ഒ രു മനോഹരമായ വയലിന് സമീപത്തുള്ള ചെറിയ മരക്കൊമ്പിലായിരുന്നു ആ അമ്മക്കിളികളുടെയും കുഞ്ഞി കിളികളുടെയും താമസം. വയലിലെ നെൽമണികൾ അമ്മക്കിളി കൊക്കിൽ ശേഖരിച്ചു കൊണ്ട് വന്നു തന്‍റെ കുഞ്ഞി കിളികൾക്കു കൊടുക്കും. ഒരിക്കൽ അമ്മക്കിളി തീറ്റിയുമായി വന്നപ്പോൾ കുഞ്ഞിക്കിളികൾ ഭയ വിഹ്വലരായി നിൽക്കുന്നത് കണ്ടു അമ്മക്കിളി കാര്യം അന്വേഷിച്ചു. കുഞ്ഞിക്കിളികൾ പറഞ്ഞു. " അമ്മേ 'അമ്മ തീറ്റി തേടാൻ പോയപ്പോൾ ഈ വയലിന്‍റെ ഉടമസ്ഥർ ഇവിടെ വന്നിരുന്നു. വയൽ കൊയ്യാറായി അതുകൊണ്ടു നമ്മുടെ ബന്ധുക്കളെ ഒക്കെ വിളിച്ചു നാളെ തന്നെ കൊയ്ത്തു തുടങ്ങണം എന്ന് പറയുന്നത് ഞങ്ങൾ കേട്ടു. അവർ കൊയ്യാൻ വന്നാൽ നമ്മുടെ വീട് അവർ നശിപ്പിക്കില്ലേ അതുകൊണ്ടു നമ്മുക്ക് പെട്ടെന്ന് തന്നെ ഇവിടെ നിന്നും പോകണം" . 'അമ്മ കിളി പറഞ്ഞു മക്കൾ പേടിക്കേണ്ട അവർ നാളെ എന്തായാലും വരാൻ പോകുന്നില്ല എപ്പോളാണ് പോകേണ്ടതെന്നു 'അമ്മ പറയാം അതുവരെ നിങ്ങൾ പേടിക്കേണ്ട. കുട്ടികളെ അമ്മക്കിളി പറഞ്ഞു സമാധാനിപ്പിച്ചു. പക്ഷെ കുഞ്ഞിക്കിളികൾ പിറ്റേ ദിവസം ഉടമസ്ഥർ കൊയ്യാൻ വരുന്നതും പ്രതീക്ഷിച്ചു ഭയന

ദിവ്യത്വം

                                      പ ണ്ട് പണ്ട് മനുഷ്യർക്കും ദൈവങ്ങളെപ്പോലെ ഉള്ള ദൈവീകമായ ശക്തികൾ ഉണ്ടായിരുന്നത്രെ . എന്നാൽ മനുഷ്യൻ ആ ശക്തികൾ ദുർവിനിയോഗം ചെയ്യും എന്ന ഒരു പേടി ദേവ രാജാവായ ഇന്ദ്രനുണ്ടായി. ഇന്ദ്രൻ ഉടൻ തന്നെ സൃഷ്ടി കർത്താവായ ബ്രഹ്‌മാവിനെ ചെന്ന് കണ്ടു തന്‍റെ  സംശയം പറഞ്ഞു. എന്നാൽ ബ്രഹ്മ ദേവൻ ആദ്യം അത് അംഗീകരിച്ചില്ല എങ്കിലും ബുദ്ധിമാനായ ഇന്ദ്രൻ ഒടുവിൽ ബ്രഹ്‌മാവിനെ ഇക്കാര്യം പറഞ്ഞു സമ്മതിപ്പിച്ചു. ഒടുവിൽ ബ്രഹ്‌മാവു ചോദിച്ചു. ശരി ആ ശക്തികളെല്ലാം നമ്മുക്ക് തിരിച്ചെടുത്തേക്കാം എന്നാൽ അങ്ങിനെ എടുക്കുന്ന ശക്തികൾ നാം എവിടെ ഒളിപ്പിച്ചു വയ്ക്കും.ഇന്ദ്രനും അപ്പോളാണ് അതിനെ കുറിച്ച് ഓർത്തത്.ഇന്ദ്രൻ പറഞ്ഞു. നമ്മുക്ക് ആ ശക്തികളെ സമുദ്രത്തിനടിയിൽ ഒളിപ്പിച്ചാലോ. ബ്രഹ്‌മാവു പറഞ്ഞു.അത് പറ്റില്ല മനുഷ്യൻ ബുദ്ധിമാനാണ് അവൻ നാളെ സമുദ്രത്തിനടിയിൽ എത്താനുള്ള മാർഗം കണ്ടുപിടിച്ചാൽ ഈ ശക്തികളെല്ലാം വീണ്ടും അവൻ തിരിച്ചെടുക്കും. എന്നാൽ നമ്മുക്ക് മറ്റു ഗ്രഹങ്ങളിലേക്കു കൊണ്ടുപോയി ഒളിപ്പിച്ചാലോ എന്നായി ഇന്ദ്രൻ. അപ്പോളും ബ്രഹ്മദേവൻ പറഞ്ഞു  അതും എന്നെങ്കിലും മനുഷ്യൻ ഗ്രഹങ്ങളിൽ എത്തിച്ചേരാനിടയായാൽ അവൻ അ